തെരഞ്ഞെടുപ്പ് ജോലിക്ക്‌ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; സിആര്‍പിഎഫുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി

Published : Mar 20, 2019, 09:29 AM ISTUpdated : Mar 20, 2019, 10:01 AM IST
തെരഞ്ഞെടുപ്പ് ജോലിക്ക്‌ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; സിആര്‍പിഎഫുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി

Synopsis

തെരഞ്ഞെടുപ്പ് ജോലിക്ക് പോകേണ്ടെന്ന് നിര്‍ബന്ധിച്ച ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കൊലപ്പെടുത്തി.  

ജഗ്ദലാപൂര്: തെരഞ്ഞെടുപ്പ് ജോലിക്ക് പോകേണ്ടെന്ന് നിര്‍ബന്ധിച്ച ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ജഗ്ദലാപൂരിലാണ് സംഭവം. സിആര്‍പിഎഫ് കോബ്ര ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായ ഗുരുവീര്‍ സിങ്ങാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

മാര്‍ച്ച് 16നാണ് ബിജാപൂര് ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഗുരുവീറും ഭാര്യ അനുപ്രിയ ഗൗതമും തമ്മില്‍ വാക് തര്‍ക്കമുണ്ടായത്. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയാണിത്. പോകരുതെന്ന് അനുപ്രിയ വാശിപിടിച്ചതോടെ പ്രകോപിതനായ ഗുരുവീര്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കെട്ടിത്തൂക്കുകയും അനുപ്രിയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. 

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഗുരുവീറിന്റെ കള്ളത്തരം പൊളിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഗുരുവീര്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?