അഞ്ച് വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ട് നിരോധനം: മധുപാൽ

Published : Mar 17, 2019, 05:55 PM IST
അഞ്ച് വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ട് നിരോധനം: മധുപാൽ

Synopsis

സ്ത്രീകളുടെ അവകാശങ്ങൾക്കും നവോത്ഥാന മൂല്യങ്ങൾക്കുമായി വലിയ സമരങ്ങൾ നടക്കുന്ന കാലഘട്ടത്തിലും കേരളത്തിൽ നിന്ന്  രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരാത്തതിൽ കടുത്ത ദുഃഖമുണ്ടെന്നും മധുപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം നോട്ട് നിരോധനമാണെന്ന് നടനും സംവിധായകനുമായ മധുപാൽ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തെര‍ഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷൻ എക്സ്പ്രസിലാണ് മധുപാൽ കേന്ദ്ര സർക്കാരന്‍റെ നോട്ട് നിരോധനത്തിനെതിരെ വിമർശനമുന്നയിച്ചത്

സ്ത്രീകളുടെ അവകാശങ്ങൾക്കും നവോത്ഥാന മൂല്യങ്ങൾക്കുമായി വലിയ സമരങ്ങൾ നടക്കുന്ന കാലഘട്ടത്തിലും കേരളത്തിൽ നിന്ന്  രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരാത്തതിൽ കടുത്ത ദുഃഖമുണ്ടെന്നും മധുപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കലാലയ രാഷ്ട്രീയത്തിൽ നിരവധി വനിതകൾ വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അവർക്ക് അസംബ്ലി, പാർലമെന്‍റ് തെരഞ്ഞെടുപ്പുകളിൽ അ‍ർഹമായ സ്ഥാനം കിട്ടുന്നില്ല. കഴിവുള്ള സ്ത്രീകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്താൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും മധുപാൽ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?