സീറ്റ് നിഷേധിച്ചു; ചൗക്കീദാറിന് രാജിക്കത്ത് നല്‍കിയ ബിജെപി എംപി എസ് പിയില്‍ ചേര്‍ന്നു

By Web TeamFirst Published Mar 27, 2019, 11:55 PM IST
Highlights

ലക്‌നൗവിലെ ബിജെപി ഓഫീസിന്‍റെ ചൗക്കീദാറിന് (വാച്ച്മാന്) വർമ്മ രാജി സമര്‍പ്പിച്ചത് വലിയ വിവാദമായിരുന്നു. രാജി കത്തിനൊപ്പം വാച്ച്മാന് 100 രൂപയും അന്‍ഷുള്‍  വർമ്മ നൽകിയിരുന്നു. ബിജെപിയുടെ ചൗക്കിദാര്‍ ക്യാമ്പയിനിനെ പരിഹസിച്ചായിരുന്നു നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ലക്‌നൗ: തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംപി പാർട്ടി വിട്ടു. ഹര്‍ദോയില്‍ നിന്നുള്ള എംപി അന്‍ഷുള്‍ വര്‍മ്മയാണ് പാർട്ടി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ  സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ലക്‌നൗവിലെ ബിജെപി ഓഫീസിന്‍റെ ചൗക്കീദാറിന് (വാച്ച്മാന്) വർമ്മ രാജി സമര്‍പ്പിച്ചത് വലിയ വിവാദമായിരുന്നു. രാജി കത്തിനൊപ്പം വാച്ച്മാന് 100 രൂപയും അന്‍ഷുള്‍  വർമ്മ നൽകിയിരുന്നു. ബിജെപിയുടെ ചൗക്കിദാര്‍ ക്യാമ്പയിനിനെ പരിഹസിച്ചായിരുന്നു നടപടിയെന്ന് അദ്ദേഹം പറഞ്ഞു. 

താൻ വികസനത്തിനാണ് മുൻ​ഗണന നൽകിയത്. എന്‍റെ പേര് അൻഷുൾ എന്നാണെന്നും തനിക്ക് ചൗക്കിദാർ ആകേണ്ടെന്നും അൻഷുൾ കൂട്ടിച്ചേർത്തു. മേല്‍ജാതിക്കാരനല്ലാത്തതിനാലാണ് ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതെന്ന വിമര്‍ശനവും വര്‍മ്മ ഉന്നയിച്ചു.  

click me!