മായാവതിയുടെ കാലുതൊട്ട് അനുഗ്രഹം തേടി ഡിംപിള്‍

Published : Apr 26, 2019, 09:26 AM ISTUpdated : Apr 26, 2019, 09:31 AM IST
മായാവതിയുടെ  കാലുതൊട്ട് അനുഗ്രഹം തേടി ഡിംപിള്‍

Synopsis

'കുടുംബത്തിലെ മുതിര്‍ന്നയാളായാണ് അഖിലേഷ് തന്നെ കാണുന്നത്, സഖ്യമുണ്ടായതോടെ ഡിംപിളിനെയും താന്‍ കുടുംബാംഗമായാണ് കാണുന്നത്'. 

ലഖ്‍നൗ: സഖ്യപ്രഖ്യാപനത്തോടെ എസ്‍പി ബിഎസ്‍പി നേതാക്കള്‍ തമ്മില്‍ നല്ല സ്നേഹബന്ധത്തിലാണ്. കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിളിന്‍റെ പ്രചാരണത്തിനായി എത്തിയ മായവതി ഡിംപിളിനെ  കുടുംബാംഗം എന്നാണ്  വിശേഷിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുന്‍പ് മായവതിയുടെ കാലുതൊട്ട് വന്ദിച്ച് ഡിംപിള്‍ അനുഗ്രഹം തേടി. തുടർന്ന് ഡിംപിളിനെ  പ്രശംസകള്‍ കൊണ്ട് മൂടുകയായിരുന്നു മായാവതി. 

കുടുംബത്തിലെ മുതിര്‍ന്നയാളായാണ് അഖിലേഷ് തന്നെ കാണുന്നത്, സഖ്യമുണ്ടായതോടെ ഡിംപിളിനെയും താന്‍ കുടുംബാംഗമായാണ് കാണുന്നത്. ഡിംപിളിന് എല്ലാവരും വോട്ട് ചെയ്യണമെന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്നും മായാവതി അഭ്യര്‍ത്ഥിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?