തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം അനുവദിച്ചു

By Web TeamFirst Published May 3, 2019, 10:21 PM IST
Highlights

48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യ ഉത്തരവ്. മേയ് ഏഴ് വരെയാണ് രാഹുൽ ഗാന്ധിക്ക് സമയം കൂട്ടി നൽകിയിരിക്കുന്നത്.

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് സാവകാശം. മോദിക്കെതിരായ പ്രസ്താവനയിൽ മറുപടി നൽകാനാണ് രാഹുലിന് കൂടുതൽ സമയം നൽകിയത്. 48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യ ഉത്തരവ്. മേയ് ഏഴ് വരെയാണ് രാഹുൽ ഗാന്ധിക്ക് സമയം കൂട്ടി നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന രാഹുലിന്‍റെ ആവശ്യം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. 

ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന പ്രസ്താവനയിൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.  ഏപ്രിൽ 23ന് മധ്യപ്രദേശിൽ വച്ചായിരുന്നു ഈ വിവാദ പ്രസ്താവന. മേയ് 1നാണ് രാഹുലിന് കമ്മീഷൻ നോട്ടീസ് അയച്ചത്. ബിജെപി നൽകിയ പരാതിയിലായിരുന്നു ഇത്. 

click me!