
ആണ്ടിപ്പെട്ടി: അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ ആണ്ടിപ്പെട്ടിയിലുള്ള ഓഫീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റെയ്ഡ്. ചൊവ്വാഴ്ച നടന്ന റെയ്ഡില്‍ 50 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
എഎംഎംകെയുടെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലുള്ള ഓഫീസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പൂഴ്ത്തിവച്ച പണമാണ് പിടിച്ചെടുത്തത്. പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥരെ ഓഫീസിന് മുമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് സംഘര്‍ഷത്തിന് കാരണമായി. പിന്നീട് പൊലീസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.