യുപിയിലും ബിഹാറിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കടത്തുന്ന വീഡിയോകൾ പുറത്ത്

By Web TeamFirst Published May 21, 2019, 10:24 AM IST
Highlights

ഇവിഎം മെഷീനുകൾ സുരക്ഷയില്ലാതെ കടത്തുന്നുവെന്നാണ് ആരോപണം. കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ള സുരക്ഷ കൂട്ടി. 

ലക്നൗ: വോട്ടെണ്ണലിന് മുന്‍പായി ഇലക്ട്രോണിക വോട്ടിംഗ് മെഷീനുകള്‍ ആവശ്യമായ സുരക്ഷയില്ലാതെ മാറ്റുന്ന വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം. ഉത്തര്‍ പ്രദേശിലും ബീഹാറിലും ഹരിയാനയിലും ഇലക്ട്രോണിക വോട്ടിംഗ് മെഷീനുകള്‍ മാറ്റിയെന്നാണ് ആരോപണം. 

ഉത്തര്‍ പ്രദേശിലെ ഗാസിപൂരില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന് മുന്നില്‍ ഇന്നലെ രാത്രി കാവലിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും പൊലീസും. 

വരാണാസിയ്ക്ക് സമീപമുള്ള ചാന്ദൗലി മണ്ഡലത്തില്‍ നിന്നുള്ളതെന്ന പേരില്‍ പുലര്‍ച്ചയോടെയാണ് വോട്ടിംഗ് മെഷീനുകള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വോട്ടിംഗ് മെഷീനുകള്‍ മാറ്റുന്ന ആളുകളെ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ചോദ്യം ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാല്‍ സ്റ്റോര്‍ റൂമില്‍ അധികമായി സൂക്ഷിച്ച മെഷീനുകളാണ് നീക്കിയതെന്നാണ് ജില്ലാഭരണകൂടം നല്‍കുന്ന വിശദീകരണം.


വോട്ടിംഗ് മെഷീനുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതിന് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ള സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!