
ഗാന്ധിനഗർ: അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോൺഗ്രസിലെയും ബിജെപിയിലെയും സ്ഥാനാർത്ഥികളെല്ലാം കോടീശ്വരൻമാരെന്ന് റിപ്പോർട്ട്. കോടിപതികളല്ലാത്ത അഞ്ച് സ്ഥാനാർത്ഥികളിൽ നാലുപേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും ഒരു കോടിയിൽ താഴെ സ്വത്തുള്ളവരുമാണ്. ഇതിൽ മൂന്നു പേർ കോണ്‍ഗ്രസിലും രണ്ടുപേര്‍ ബിജെപിയിൽ നിന്നുള്ളവരുമാണ്. 26 ലോക്‌സഭാ സീറ്റുകളുള്ള ഗുജറാത്തില്‍ 573 സ്ഥാനാര്‍ത്ഥകളാണ് മത്സരിക്കുന്നത്.
മെഹ്‌സാനയില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അംബാലാല്‍ പട്ടേലിന്റെ സ്വത്ത് 69.9 കോടിയാണ്. ബിജെപി നേതാവും നവസാരി എംപിയുമായ ചന്ദ്രകാന്ത് പട്ടേലിന്റെ സ്വത്ത് 44.6 കോടിയാണ്. ജംനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി പൂനം മദാം 42.7കോടിയുടെ സ്വത്ത് വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
അംബാലാല്‍ പട്ടേലിനെതിരെ മത്സരിക്കുന്ന ബിജെപിയുടെ ശാരദാബെന്‍ പട്ടേലിന് 44 കോടിയാണ് സ്വത്ത്. പോര്‍ബന്ദറില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ധദുക്കിന് 35.75 കോടിയുടെ സ്വത്തുണ്ട്. ഏപ്രില്‍ 23നാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.