ശശി തരൂരിന്റെ പ്രചാരണത്തിന് ആളില്ല, അണികൾക്കും നേതാക്കൾക്കും നിസഹകരണം; പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി

Published : Apr 09, 2019, 08:57 AM ISTUpdated : Apr 09, 2019, 09:18 AM IST
ശശി തരൂരിന്റെ പ്രചാരണത്തിന് ആളില്ല, അണികൾക്കും നേതാക്കൾക്കും നിസഹകരണം; പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി

Synopsis

മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ ആരംഭിച്ചത് മുതൽ ശശി തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന ആക്ഷേപവുമായി ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ്. തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ ആരംഭിച്ചത് മുതൽ ശശി തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഭാഗത്തെ നിസഹകരണം കെപിസിസിയിലേയും ഡിസിസിയിലേയും മുതിര്‍ന്ന നേതാക്കൻമാരെ സതീഷ് അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം കനത്തചൂട് കാരണമാണ് പകല്‍ സമയത്തെ പ്രചാരണങ്ങളില്‍ പ്രവർത്തകരുടെ സാന്നിധ്യം കുറയുന്നതെന്നും രാവിലെയും വൈകിട്ടും പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണ ചുമതലയുള്ള നേതാക്കളുടെ മറുപടി.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?