രാജ്യം തള്ളിയ കോണ്‍ഗ്രസിനെ കേരളം സ്വീകരിച്ചു; പി സി ജോർജ് ഫാക്ടർ തിരിച്ചടി ആയോയെന്ന് പരിശോധിക്കും: കെ സുരേന്ദ്രന്‍

By Web TeamFirst Published May 23, 2019, 3:56 PM IST
Highlights

മുന്‍ തെരഞ്ഞെടുപ്പുകളേക്കാല്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇടതുമുന്നണിയുടേത് ദയനീയ പരാജയമാണ്. ശബരിമലയിലെ ഇടതുപക്ഷ നിലപാടാണ് ദയനീയ പരാജയത്തിലേക്ക് അവരെ എത്തിച്ചത്. 

പത്തനംതിട്ട: മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കിയുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ സ്വീകരിക്കാന്‍ കാരണമെന്ന് കെ സുരേന്ദ്രന്‍. മുന്‍ തെരഞ്ഞെടുപ്പുകളേക്കാല്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇടതുമുന്നണിയുടേത് ദയനീയ പരാജയമാണ്. ശബരിമലയിലെ ഇടതുപക്ഷ നിലപാടാണ് ദയനീയ പരാജയത്തിലേക്ക് അവരെ എത്തിച്ചത്.

രാജ്യമൊട്ടുക്ക് പുറത്താക്കിയ കോണ്‍ഗ്രസിനെയാണ് കേരളം സ്വീകരിച്ചതിന് പിന്നില്‍ ഇടതുപക്ഷത്തിന്റെ വിഷലിപ്തമായ പ്രചാരണമെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. വീണാ ജോർജ് ജയിച്ചേക്കുമെന്ന ആശങ്കയിൽ ഭൂരിപക്ഷ സമുദായത്തിന്റെ ഒരു വിഭാഗം വോട്ടുകൾ യുഡിഎഫിന് പോയിയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയം തിരിച്ചടി ആയില്ല. അതു കൊണ്ട് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ഒരു ലക്ഷം വോട്ടിലേറെ കൂടിയത്. പരാജയം അംഗീകരിക്കുന്നു. പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ല. പി സി ജോർജ് ഫാക്ടർ തിരിച്ചടി ആയോ എന്ന് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!