
ഇടുക്കി: ഇടുക്കിയിലെ കള്ളവോട്ട് സംബന്ധിച്ച യുഡിഎഫ് പരാതി ജില്ലാ കളക്ടർ ഇന്ന് പരിശോധിക്കും. ഉടുമ്പൻചോല മണ്ഡലത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്‌തെന്നായിരുന്നു യുഡിഎഫിന്റെ പരാതി.
എന്നാൽ ആരോപണം മന്ത്രി എം എം മണി അടക്കമുള്ള സിപിഎം നേതാക്കൾ പാടെ നിഷേധിച്ചിരുന്നു. അതേ സമയം കള്ളവോട്ട് പരിശോധനയിൽ ബൂത്തുകളിൽ സിസിടിവി ഇല്ലാതിരുന്നത് നടപടി ക്രമങ്ങൾ സങ്കീർണമാക്കാനാണ് സാധ്യത.