കള്ളവോട്ട്: വോട്ടര്‍ ഇന്ന് ഹാജരാകണം, ഇല്ലെങ്കില്‍ അറസ്റ്റ്

Published : Apr 30, 2019, 10:34 AM IST
കള്ളവോട്ട്: വോട്ടര്‍ ഇന്ന് ഹാജരാകണം, ഇല്ലെങ്കില്‍ അറസ്റ്റ്

Synopsis

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണ വിധേയനായ വോട്ടറോട് ഹാജരാകന്‍ കളക്ടറുടെ നിര്‍ദേശം. 

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണ വിധേയനായ വോട്ടറോട് ഹാജരാകന്‍ കളക്ടറുടെ നിര്‍ദേശം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ചീമേനി കരക്കാട് സ്വദേശി കെ ശ്വാംകുമാര്‍ നേരിട്ട് വരണാധികാരിയുടെ മുമ്പില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. സിആര്‍പിസി 33ാം വകുപ്പനുസരിച്ചാണ് ശ്വാംകുമാറിന് നോട്ടീസയച്ചിരിക്കുന്നത്.  നോട്ടീസ് പ്രകാരം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. 

ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ അക്ഷയ സംരഭകന്‍ കെ. ജിതേഷ്, പ്രിസൈഡിങ് ഓഫീസര്‍ ബികെ ജയന്തി, ഒന്നാം പോളിങ് ഓഫീസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ് ഓഫീസര്‍ സിപി രത്നാവതി, മൂന്നാം ഓഫീസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസര്‍ എവി സന്തോഷ് , ബിഎല്‍ഒ ടിവി ഭാസ്കരന്‍ എന്നിവരുടെ മൊഴിയെടുത്തു. തെളിവുകള്‍ പരിശോധിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?