നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ച് കുഞ്ഞാലിക്കുട്ടിയും, കുമ്മനവും,വീണയും, ഇ ടിയും, ചാഴിക്കാടനും

Published : Mar 29, 2019, 04:24 PM ISTUpdated : Mar 29, 2019, 05:23 PM IST
നാമനിർദ്ദേശ  പത്രിക സമര്‍പ്പിച്ച് കുഞ്ഞാലിക്കുട്ടിയും, കുമ്മനവും,വീണയും, ഇ ടിയും, ചാഴിക്കാടനും

Synopsis

മുസ്ലീം ലീഗ് മലപ്പുറത്തെ സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക നൽകി. മലപ്പുറം ലീഗ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയാണ് ആദ്യം പത്രിക നൽകിയത്. മലപ്പുറം കളക്ടേറ്റിലെത്തിയാണ് പൊന്നാനിയിലെ ഇ ടി മുഹമ്മദ് ബഷീറും പത്രിക സമർപ്പിച്ചത്. സാദിഖലി തങ്ങളും ഒപ്പമുണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം എത്തിയായിരുന്നു കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ്  ചാഴിക്കാടൻ പത്രിക നൽകിയത്. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.  പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ്ജ് പത്തനംതിട്ട കളക്ടർക്ക് മുന്പാകെ പത്രിക സമർപ്പിച്ചു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?