'എന്റെ സ്തനാർബുദം ഭേദമാക്കിയത് ​ഗോമൂത്ര ചികിത്സ'; പുതിയ വെളിപ്പെടുത്തലുമായി പ്ര​ഗ്യ താക്കൂർ

By Web TeamFirst Published Apr 23, 2019, 12:07 PM IST
Highlights

ആയുർവേദ മരുന്നുകൾക്കൊപ്പം ​ഗോമൂത്രം ചേർന്ന പഞ്ച​ഗവ്യം സേവിച്ചതിനെ തുടർന്നാണ് തനിക്ക് അർബുദത്തിൽ നിന്ന് രക്ഷ നേടാനായതെന്നും പ്ര​ഗ്യ സാക്ഷ്യപ്പെടുത്തുന്നു. പശുവിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഉത്പന്നങ്ങളായ ചാണകം. ​ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്താണ് പഞ്ച​ഗവ്യം നിർമ്മിക്കുന്നത്. ​

ദില്ലി: ​ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാർബുദം സുഖപ്പെട്ടതെന്ന പുതിയ വെളിപ്പെടുത്തലുമായി ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂർ. ഇന്ത്യ ടുഡേയോട് സംസാരിക്കവേയാണ് പ്ര​ഗ്യ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയിൽ പലയിടങ്ങളിലും പശുക്കളെ വളരെ മോശം അവസ്ഥയിലാണ് പരിപാലിക്കുന്നതെന്ന് പ്ര​ഗ്യ പറഞ്ഞു. സ്വന്തമായി പശുവുള്ളത് അമൃത് കൈവശം വെക്കുന്നത് പോലെയാണെന്നും പ്ര​ഗ്യ കൂട്ടിച്ചേർത്തു. 

തനിക്ക് സ്തനാർബുദമായിരുന്നന്നും ​ഗോമൂത്രം സേവിച്ചതിന് ശേഷമാണ് അസുഖം ഭേദപ്പെട്ടതെന്നും പ്ര​ഗ്യ വിശദീകരിക്കുന്നു. പശുവിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ മിക്കവയും അമൂല്യമാണെന്നും പ്ര​ഗ്യ വ്യക്തമാക്കി. 2008 ലെ മലേ​ഗാവ് സ്ഫോടനത്തിലെ പ്രതിയായ പ്ര​ഗ്യ സ്തനാർബുദത്തെ അതിജീവിച്ച വ്യക്തി കൂടിയാണ്. ആയുർവേദ മരുന്നുകൾക്കൊപ്പം ​ഗോമൂത്രം ചേർന്ന പഞ്ച​ഗവ്യം സേവിച്ചതിനെ തുടർന്നാണ് തനിക്ക് അർബുദത്തിൽ നിന്ന് രക്ഷ നേടാനായതെന്നും പ്ര​ഗ്യ സാക്ഷ്യപ്പെടുത്തുന്നു. പശുവിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഉത്പന്നങ്ങളായ ചാണകം. ​ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്താണ് പഞ്ച​ഗവ്യം നിർമ്മിക്കുന്നത്. ​പഞ്ച​ഗവ്യം ഏറ്റവും നല്ല ഔഷധമാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് താനെന്നും  പ്ര​ഗ്യ പറയുന്നു.

എല്ലാ ദിവസവും ​ഗോമാതാവിന്റെ  മുതുകു മുതൽ കഴുത്തുവരെയുള്ള ഭാ​ഗം തടവിക്കൊടുത്താൽ ​​ഗോമാതാവ് പ്രസാദിക്കും. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്. ഇങ്ങനെ ദിനംപ്രതി ചെയ്യുന്ന ഒരു വ്യക്തിയുടെ രക്തസമ്മർദ്ദംഅയാൾക്ക് നിയന്ത്രണത്തിലാക്കി നിർത്താൻ സാധിക്കും. കൂടാതെ തപസ്സ് ചെയ്യാനുള്ള ഏറ്റവും ഉചിതമായ സ്ഥലം കാലിത്തൊഴുത്താണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യം കൂടിയാണ്. പ്ര​ഗ്യ താക്കൂർ വിശദീകരിക്കുന്നു. ഏഴ് പേര്‌ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേ​ഗാവ് സ്ഫോടനത്തിൽ വിചാരണത്തടവുകാരിയാണ് പ്ര​ഗ്യ. ജാമ്യത്തിലിറങ്ങിയാണ് ഇവർ ഭോപ്പാലിൽ നിന്നും ബിജെപി സീറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 

click me!