സംഘർഷഭരിതം: വോട്ടെടുപ്പിനിടെ പുൽവാമയിലെ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം

Published : May 06, 2019, 03:25 PM ISTUpdated : May 06, 2019, 03:32 PM IST
സംഘർഷഭരിതം:  വോട്ടെടുപ്പിനിടെ പുൽവാമയിലെ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം

Synopsis

പുൽവാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. 

ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിൽ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുൽവാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പുൽവാമയിലെ റോഹ്‌മോ മേഖലയിലെ പോളിങ് ബൂത്തിനു നേരെയും ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു.

പുല്‍വാമയിലെ ത്രാല്‍ മേഖലയിലുള്ള പോളിങ് ബൂത്തിലേക്ക് കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അക്രമ സംഭവങ്ങളെ തുടർന്ന്  പ്രദേശത്ത് സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?