ബിഡിജെഎസ് തിരുവനന്തപുരം ഘടകത്തില്‍ പിളര്‍പ്പ്; ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്ന പേരില്‍ പുതിയ പാര്‍ട്ടി

Published : Mar 02, 2019, 11:42 PM ISTUpdated : Mar 03, 2019, 12:14 AM IST
ബിഡിജെഎസ് തിരുവനന്തപുരം ഘടകത്തില്‍ പിളര്‍പ്പ്; ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്ന പേരില്‍ പുതിയ പാര്‍ട്ടി

Synopsis

ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പിളർന്നു. ജില്ലാ പ്രസിഡന്‍റായിരുന്ന ചൂഴാൽ നിർമ്മലന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കേ ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പിളർന്നു. ജില്ലാ പ്രസിഡന്‍റായിരുന്ന ചൂഴാൽ നിർമ്മലന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനാണ് ചൂഴാൽ നിർമൽ.

ബിഡിജെഎസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. ജില്ലയിലെ 11 മണ്ഡലം പ്രസിഡന്‍റുമാരെ ഒപ്പം കൂട്ടിയാണ് പാർട്ടി പ്രഖ്യാപനം. എട്ട് ജില്ലാ കമ്മറ്റികളും ഒപ്പമുണ്ടെന്നാണ് അവകാശവാദം. പാർട്ടിയിൽ തുഷാറിന്‍റെ ഏകാധിപത്യമാണെന്നും പാർട്ടിയേറ്റെടുക്കുന്ന സമരങ്ങൾ നേതാക്കൾ അട്ടിമറിക്കുകയാണെന്നും ചൂഴാൽ നിർമ്മൽ ആരോപിക്കുന്നു. നിര്‍മലിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതാണ് കാരണമെന്ന് സംസ്ഥാന നേതൃത്വം പറയുന്നു.

ഏത് മുന്നണിയോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിക്കാതെയാണ് പാർട്ടി പ്രഖ്യാപനം. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നിര്‍മൽ പാറശാല താലൂക്ക് യൂണിയൻ സെക്രട്ടറി കൂടിയാണ്. ബിജെപി ഏറെ പ്രതീക്ഷ കൽപ്പിക്കുന്ന തിരുവനന്തപുരത്ത് ബിഡിജെഎസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി നേതൃത്വം ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. വെള്ളാപ്പള്ളി ഇടതിനൊപ്പവും നിൽക്കുന്ന സാഹചര്യത്തിൽ പുതിയ പാർട്ടി ഇടതിനൊപ്പം പോവുമോ എന്നാണ് അറിയേണ്ടത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?