പ്ര​ഗ്യ സിം​ഗ് താക്കൂറിന് മത്സരിക്കാം; എനിക്ക് പറ്റില്ല; വിഷമമുണ്ടെന്ന് ഹർദ്ദിക് പട്ടേൽ

Published : Apr 23, 2019, 06:04 PM ISTUpdated : Apr 23, 2019, 06:27 PM IST
പ്ര​ഗ്യ സിം​ഗ് താക്കൂറിന് മത്സരിക്കാം; എനിക്ക് പറ്റില്ല; വിഷമമുണ്ടെന്ന് ഹർദ്ദിക് പട്ടേൽ

Synopsis

രാഹുൽ ​ഗാന്ധിയെന്ന നേതാവിനെ കുറിച്ച് ചോദിച്ചപ്പോൾ 'സത്യസന്ധനായ നേതാവാണ് രാഹുല്‍ ജി. എളിമയുള്ള, കള്ളം പറയാത്ത നേതാവുമാണ് അദ്ദേഹം. ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരിക്കും രാഹുൽ' എന്നായിരുന്നു പട്ടേലിന്റെ മറുപടി.

​ഗാന്ധിന​ഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. മലേ​ഗാവ് സ്ഫോടനത്തിൽ പ്രതിയായ സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂറിനെ മത്സരിക്കാൻ അനുവദിക്കുകയും അതേസമയം തന്നെ വിലക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ഹർദ്ദിക് രം​ഗത്തെത്തിയത്.

'ഞാൻ സന്തോഷവാനല്ല. തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പ്ര​ഗ്യ സിങിന് അനുമതി നൽകുകയും എന്നാൽ എന്നെ നിഷേധിക്കുകയും ചെയ്തു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്'- ഹർദ്ദിക് പട്ടേൽ പറഞ്ഞു. ​ഗുജറാത്തിലെ​ ജനങ്ങളെ ബിജെപി വിഢികളാക്കുകയായിരുന്നുവെന്നും 10-12 സീറ്റിലെങ്കിലും ഇവിടെ ബിജെപി തോൽക്കുമെന്നും ഹർദ്ദിക് പട്ടേൽ കൂട്ടിച്ചേർത്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 26 സീറ്റുകളിലായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്. 

ബിജെപിയുടെ കീഴിലുള്ള ഭരണത്തിൽ ​ഗുജറാത്തിലെ ജനങ്ങൾ അസന്തുഷ്ടരാണ്. യുവാക്കളും കര്‍ഷകരുമെല്ലാം ഒരുപോലെ അസന്തുഷ്ടരാണ്. ബിജെപി ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ​ഗുജറാത്തിന്റെ ഭാവി മികച്ചതാക്കാൻ നല്ല തീരുമാനങ്ങൾ തന്നെ എടുക്കേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഹർദ്ദിക് പറഞ്ഞു.

കോൺ​ഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴി‍ഞ്ഞു. മോദി തരംഗം ഇല്ലെന്നും  രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി വിലയിരുത്തി വോട്ട് രേഖപ്പെടുത്തണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും ഹർദ്ദിക് അറിയിച്ചു.

രാഹുൽ ​ഗാന്ധിയെന്ന നേതാവിനെ കുറിച്ച് ചോദിച്ചപ്പോൾ 'സത്യസന്ധനായ നേതാവാണ് രാഹുല്‍ ജി. എളിമയുള്ള, കള്ളം പറയാത്ത നേതാവുമാണ് അദ്ദേഹം. ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരിക്കും രാഹുൽ' എന്നായിരുന്നു പട്ടേലിന്റെ മറുപടി.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?