'ആ രാഷ്ട്രീയ അന്തസുണ്ടല്ലോ, അതിനെ അഭിനന്ദിക്കാത്തത് സാംസ്കാരിക അപചയം'; രാഹുലിനെ വാഴ്ത്തി ഹരീഷ് പേരടി

By Web TeamFirst Published May 27, 2019, 1:50 PM IST
Highlights

ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടിയത്തിൽ നിന്ന് രാജിവെക്കരുത്.. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വയനാട്ടില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കാന്‍ മടികാട്ടുന്നതിനെതിരെ നടന്‍ ഹരീഷ് പേരടി. പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കാന്‍ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണെന്ന് ചൂണ്ടികാട്ടിയ ഹരീഷ് രാഹുലിനെ അഭിനന്ദിക്കാന്‍ നിങ്ങൾ മറന്നു പോവുന്നത് സാംസ്കാരിക അപചയമാണെന്നും ഫേസ്ബുക്കിലൂടെ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്... അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്... ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടിയത്തിൽ നിന്ന് രാജിവെക്കരുത്.. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങൾ...... എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രിയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ.

 

click me!