പാര്‍ട്ടിക്കകത്തെ പാര ഏറ്റില്ല;പത്തനംതിട്ടയിൽ ആന്‍റോയ്ക്ക് ഹാട്രിക്ക്

By Web TeamFirst Published May 23, 2019, 7:48 PM IST
Highlights

ശക്തമായ ത്രികോണപ്പോര് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ ആൻറോ ആൻറണിക്ക് വോട്ടെണ്ണലിനറെ ഒരു ഘട്ടത്തിലും ഭീഷണി ഉയ‍‍ർന്നില്ല.

പത്തനംതിട്ട: പ്രചരണത്തിന്‍റെ തുടക്കത്തിൽ ഏറെ പിന്നിലായിരുന്ന ആന്‍റോ ആന്‍റണി ഫലം വന്നപ്പോൾ പത്തനംതിട്ടയിൽ നേടിയത് ഹാട്രിക് വിജയം. പാര്‍ട്ടി ഘടകങ്ങളുടെ നിസ്സഹകരണവും പിജെ കുര്യൻ അടക്കമുള്ള നേതാക്കളുടെ അതൃപ്തിയും മറികടന്നാണ് ആന്‍റോ ആന്‍ണിയുടെ മിന്നും ജയം.

ശക്തമായ ത്രികോണപ്പോര് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ ആന്‍റോ ആന്‍ണിക്ക് വോട്ടെണ്ണലിനറെ ഒരു ഘട്ടത്തിലും ഭീഷണി ഉയ‍‍ർന്നില്ല. വീണാ ജോർജിൻറെ ആറന്മുളയടക്കം ആറി നിയമസഭാ മണ്ഡലത്തിലും ആന്‍റോ ലീഡ്നേടി. അടൂരിൽ വീണ ഒന്നാമതും സുരേന്ദ്രൻ രണ്ടാമതുമെത്തിയപ്പോൾ ആന്‍റോ മൂന്നാമതായി. 

ഇരു മുന്നണികളിൽ നിന്നും സുരേന്ദ്രന് വോട്ട് കിട്ടിയെങ്കിലും പ്രതീക്ഷിച്ച ഹിന്ദു വോട്ട് ഏകീകരണമുണ്ടായില്ല. എന്നാൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ആൻറോക്ക് അനുകൂലമായി ന്യൂനപക്ഷ വോട്ട് ഏകീകരണവുമുണ്ടായി.

 

click me!