'അരിവാളും നെല്‍ക്കതിരു'മായി ഹേമമാലിനി; ഇത് അല്‍പം കടന്നകൈയ്യായി പോയെന്ന് ആരാധകര്‍

Published : Apr 01, 2019, 10:53 PM ISTUpdated : Apr 01, 2019, 11:01 PM IST
'അരിവാളും നെല്‍ക്കതിരു'മായി ഹേമമാലിനി; ഇത് അല്‍പം കടന്നകൈയ്യായി പോയെന്ന് ആരാധകര്‍

Synopsis

ബിജെപി നേതാവിന്റേത് തരംതാണ നാടകമായിപ്പോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ പറഞ്ഞത് താരത്തിന്റെ പ്രവര്‍ത്തി അല്‍പം കടന്നുപോയി എന്നാണ്.  

മഥുര: ഉത്തര്‍പ്രദേശിലെ ഗോവര്‍ദ്ധന്‍ക്ഷേത്ര ഗ്രാമത്തില്‍ നിന്നാണ് നടിയും മഥുര ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഒരു  പാടത്ത് നില്‍ക്കുന്ന ചിത്രങ്ങളും താരം ട്വിറ്ററിലൂടെ പങ്കുവച്ചു. പക്ഷേ, ആ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നത് ഹേമമാലിനിയുടെ പ്രവര്‍ത്തി അല്‍പം കടന്നുപോയെന്നാണ്!

ക്രീം നിറത്തില്‍ സ്വര്‍ണക്കസവുള്ള സാരിയണിഞ്ഞ ഹേമമാലിനി  പാടത്ത് അരിവാളും നെല്‍ക്കതിരുമായി നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. സ്വയം കറ്റ കൊയ്യുന്ന ചിത്രവുമുണ്ട്. 'ഗോവര്‍ധന്‍ക്ഷേത്രത്തില്‍ നിന്നാണ് എന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പാടത്ത് പണിയെടുക്കുന്ന ചില സ്ത്രീകളെ കാണാനും അവരോടൊപ്പം ജോലിചെയ്യാനും അവസരം ലഭിച്ചു. എന്റെ ആദ്യദിന പ്രചാരണത്തിന്റെ ചില ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു'. ഇങ്ങനെ പറഞ്ഞാണ് ചിത്രങ്ങള്‍ ഹേമമാലിനി പങ്കുവച്ചത്. 

 

ചിത്രങ്ങള്‍ ട്വിറ്ററില്‍ വളരെ വേഗം വൈറലായി. അതൊടൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നു. ബിജെപി നേതാവിന്റേത് തരംതാണ നാടകമായിപ്പോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ പറഞ്ഞത് താരത്തിന്റെ പ്രവര്‍ത്തി അല്‍പം കടന്നുപോയി എന്നാണ്. ഫോട്ടോഷൂട്ടിന് തെരഞ്ഞെടുത്ത സ്ഥലം കൊള്ളാമെന്നും ചിലര്‍ കമന്റ് ചെയ്തു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?