തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മുതിര്‍ന്ന നേതാവ് എകെ ആന്‍റണി തന്നെ നേരിട്ട് കേരള നേതാക്കളെ അറിയിച്ചു
കോട്ടയം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പ്രചാരണത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം സഹകരിക്കുന്നില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വത്തിന്‍റെ അടിയന്തര ഇടപെടല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മുതിര്‍ന്ന നേതാവ് എകെ ആന്‍റണി തന്നെ നേരിട്ട് കേരള നേതാക്കളെ അറിയിച്ചു. പാലായില്‍ കേരള നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ആന്‍റണി ഇക്കാര്യം അറിയിച്ചത്.