
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണം വിലയിരുത്താൻ ഹൈക്കമാൻഡ് നിരീക്ഷകൻ ഇന്നെത്തും. തരൂരിന്റെ പ്രചാരണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മഹാരാഷട്രയിലെ കോൺഗ്രസ് നേതാവ് നാനാ പട്ടോലെ നിരീക്ഷകനായി എത്തുന്നത്. പ്രവർത്തനങ്ങൾ വിലയിരുത്തി പട്ടോലെ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും.
പ്രചാരണം വിലയിരുത്താൻ ഇന്ന് അവലോകന യോഗവും ചേരും. ഐഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾവാസ്നിക്കും കെസി വേണുഗോപാലും പങ്കെടുക്കുന്ന യോഗത്തിൽ തിരുവനന്തപുരത്തെ കുറിച്ച് ഉയർന്ന പരാതികളിൽ പ്രത്യേക ചർച്ചയുണ്ടാകും. അതിനിടെ ശശി തരൂരിന്റെ പ്രചാരണത്തിൽ ഇന്ന് കെ പിസിസി അധ്യക്ഷൻ പങ്കെടുക്കും. വൈകുന്നേരം പേട്ടയിൽ നടക്കുന്ന പൊതുസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രവർത്തനം വിലയിരുത്താൻ പ്രധാന നേതാക്കളുടെ യോഗവും മുല്ലപ്പള്ളി വിളിച്ചുചേർത്തേക്കും.