പ്രസം​ഗം കേൾക്കാൻ കാത്തുനിന്നില്ല; നൂറോളം ഒഴിഞ്ഞ കസേരകൾ സാക്ഷിയായി മോദിയുടെ റാലി

Published : Apr 17, 2019, 09:01 PM ISTUpdated : Apr 17, 2019, 09:07 PM IST
പ്രസം​ഗം കേൾക്കാൻ കാത്തുനിന്നില്ല; നൂറോളം ഒഴിഞ്ഞ കസേരകൾ സാക്ഷിയായി മോദിയുടെ റാലി

Synopsis

റാലിക്കിടെ മോദി നടത്തിയ പ്രസം​ഗത്തിലെ ചില പരാമർശങ്ങളിൽ പ്രകോപിതരായ ജനങ്ങൾ കസേരകളിൽനിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. വേദിയുടെ പിറകിലും മുന്നിലുമായി നൂറോളം കസേരകൾ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. 

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഭുവനേശ്വറിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് നൂറോളം ഒഴിഞ്ഞ കസേരകൾ. ഭുവനേശ്വറിലെ ബാരമുണ്ട ​ഗ്രൗണ്ടിൽ ഏപ്രിൽ 16-നാണ് റാലി നടന്നത്. ന​ഗരത്തിൽ സംഘടിപ്പിച്ച റോഡ്ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ​ഗ്രൗണ്ടിൽ എത്തിയതായിരുന്നു മോദിയെന്ന് ദി ക്വിൻ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാലിക്കിടെ മോദി നടത്തിയ പ്രസം​ഗത്തിലെ ചില പരാമർശങ്ങളിൽ പ്രകോപിതരായ ജനങ്ങൾ കസേരകളിൽനിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. വേദിയുടെ പിറകിലും മുന്നിലുമായി നൂറോളം കസേരകൾ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മോദി പ്രസം​ഗിക്കുന്നതിന്റെയും ജനങ്ങൾ എഴുന്നേറ്റ് പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?