'ഹൈദരാബാദ് ഇസ്ലാമിക് ഭീകരരുടെ സ്വര്‍ഗം'; നടപടി എടുക്കാത്തതിന് പിന്നിൽ‌ ടിആര്‍എസ്- ഒവൈസി ബന്ധം: ബിജെപി നേതാവ്

By Web TeamFirst Published Apr 22, 2019, 1:26 PM IST
Highlights

ഭീകരര്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിന്റെ പിന്നിൽ തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവും മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്‍റ് അസാദുദ്ദീൻ ഒവൈസിയും തമ്മിലുള്ള ധാരണയെന്നും ബണ്ഡാരു ദത്താത്രേയ ആരോപിച്ചു.     

ഹൈദരാബാദ്: ഹൈദരാബാദ് ഇസ്ലാമിക് ഭീകരരുടെ സ്വര്‍ഗമെന്ന് മുതിർന്ന ബിജെപി നേതാവും സെക്കന്താരാബാദ് എംപിയുമായ ബണ്ഡാരു ദത്താത്രേയ. ഭീകരര്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിന്റെ പിന്നിൽ തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവും മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്‍റ് അസാദുദ്ദീൻ ഒവൈസിയും തമ്മിലുള്ള ധാരണയെന്നും ബണ്ഡാരു ദത്താത്രേയ ആരോപിച്ചു.

എന്‍ഐഎ അടുത്തിടെ നടത്തിയ അന്വേഷണങ്ങളിലെല്ലാം ഇസ്ലാമിക് ഭീകരരുടെ പ്രവർത്തനങ്ങൾക്ക് പറ്റിയ ഏറ്റവും സുരക്ഷിതമായ താവളമാണ് ഹൈദരാബാദെന്ന് കണ്ടെത്തിയിരുന്നു. നിരവധി ആളുകളാണ് ഹൈദരാബാ​ദിൽനിന്ന് ഭീകരപ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതെന്നും ബണ്ഡാരു പറഞ്ഞു. തെലങ്കാന സർക്കാർ എഐഎംഐഎമ്മുമായി ധാരണയിലാണ്. അതുകൊണ്ട് പലപ്പോഴും പൊലീസിന് കടുത്ത നടപടികൾ എടുക്കാൻ കഴിയാറില്ല. ഭീകര പ്രവര്‍ത്തനത്തിനെതിരെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ ഐജി ‌അല്ലെങ്കിൽ ഡിജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ തൂക്ക് നിയമസഭ വന്നാൽ എഐഎംഐഎം ടിആർഎസ്സിന് പിന്തുണ നൽകുമെന്ന് അസാദുദ്ദീൻ ഒവൈസി ചന്ദ്രശേഖര റാവുവിന് ഉറപ്പ് നൽകിയിരുന്നു.  

click me!