രാഹുൽ വന്നാൽ നല്ലത് ; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

Published : Mar 25, 2019, 12:03 PM IST
രാഹുൽ വന്നാൽ നല്ലത് ; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

Synopsis

വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നു. തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

കണ്ണൂര്‍: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ നല്ലതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തീരുമാനം കോൺഗ്രസിന്റേതാണ്. തീരുമാനം വൈകുകയാണെങ്കിലും നല്ല തീരുമാനം വരട്ടെ എന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കണ്ണൂരിൽ പ്രതികരിച്ചു. ലീഗിന്റെ എല്ലാ പിന്തുണയും രാഹുൽ ഗാന്ധിക്കുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു. 

ടി സിദ്ധിഖിനെ മാറ്റിയാൽ ഉണ്ടാകുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടാക്കുന്ന അസന്തുലനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പാണക്കാട് തങ്ങൾ മറുപടി പറഞ്ഞില്ല. രാഹുൽ ഗാന്ധിക്ക് വേണ്ടി സന്തോഷത്തോടെ സ്ഥാനാര്‍ത്ഥിത്വം ഒഴിയുമെന്നായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം. എന്നാൽ തീരുമാനം വൈകുന്നതോടെ സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങാനാകാതെ വയനാട്ടിലെ യുഡിഎഫ് ക്യാന്പും അനിശ്ചിതത്വത്തിലാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?