
മുംബൈ: താൻ രാജ്യത്തെ ശൗചാലയങ്ങളുടെ കാവൽക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം മുമ്പ് ശൗചാലയങ്ങളുടെ കാവൽക്കാരനാണ് മോദിയെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് മോദി നൽകിയത്.
'ഞാൻ ശൗചാലയങ്ങളുടെ കാവൽക്കാരനാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു. ശൗചാലയങ്ങളുടെ കാവൽക്കാരൻ ആകുന്നതിലൂടെ ഹിന്ദുസ്ഥാനിലെ കോടിക്കണക്കിന് സ്ത്രീകളുടെയും സംരക്ഷകനാവുകയാണ്'- മോദി പറഞ്ഞു. കോൺഗ്രസ് നേതാവിന്റെ പരാമർശം ശുചീകരണ തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകൾ തനിക്ക് ആഭരണമാണെന്നും മോദി പറഞ്ഞു.
റാലിയിൽ എൻസിപി നേതാവ് ശരത് പവാറിനെയും മോദി വിമര്‍ശിച്ചു. പവാര്‍ കര്‍ഷകനായിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ കര്‍ഷകരെ മറന്നുവെന്നും മോദി പറഞ്ഞു. പ്രതിരോധ ഗവേഷണത്തിന് സഹായമാകുന്ന എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച ഐ എസ് ആർ ഓയേയും മോദി അഭിനന്ദിച്ചു.
2013-14 ൽ പ്രതിരോധ മന്ത്രാലയം ഡിആര്‍ഡിഒക്ക് നൽകിയ ദൗത്യമാണ് എമിസാറ്റ്. അമേരിക്ക, സ്പെയിൻ, സ്വിറ്റ്സർലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ 29 ചെറു ഉപഗ്രഹങ്ങൾ രണ്ടാം ഘട്ടമായി 504 കി മി അകലെയുള്ള ഭ്രമണപഥത്തിൽ എത്തിചേർന്നു.