കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനിൽ പോയി മത്സരിച്ചാൽ ഒരുപക്ഷെ വിജയിച്ചേക്കും; ബിജെപി നേതാവ് റാം മാധവ്

By Web TeamFirst Published Mar 24, 2019, 6:40 PM IST
Highlights

കോൺ​ഗ്രസ് നേതാക്കൾ അയൽരാജ്യത്ത് പോകുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്താൽ ഒരുപക്ഷെ വിജയിച്ചേക്കും. ഇതാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടിയുടെ അവസ്ഥയെന്നും റാം മാധവ് പരിഹസിച്ചു

ഗുവഹാട്ടി: കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനിൽ പോയി മത്സരിച്ചാൽ ഒരുപക്ഷെ വിജയിച്ചേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.  പ്രതിപക്ഷത്തെ നേതാക്കളുടെ ട്വീറ്റുകൾക്ക് പാകിസ്ഥാനിൽ നിന്നാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺ​ഗ്രസ് നേതാക്കൾ അയൽരാജ്യത്ത് പോകുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്താൽ ഒരുപക്ഷെ വിജയിച്ചേക്കും. ഇതാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടിയുടെ അവസ്ഥയെന്നും റാം മാധവ് പരിഹസിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ ആക്രമണത്തിനെതിരെ കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ സൈന്യത്തെ കോൺ​ഗ്രസ് നേതാക്കൾ സംശയിച്ചു. കേന്ദ്ര സർക്കാരിനെതിരെ മാത്രമല്ല, ഇന്ത്യൻ സൈന്യത്തിനെതിരെയും മോശമായ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ യോഗങ്ങളില്‍ ജനങ്ങള്‍ മോദിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നു. പ്രിയങ്ക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും അത് തന്നെയാണ് സംഭവിക്കുന്നത്. മോദി തരംഗമാണ് രാജ്യത്തുള്ളത്. തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ് പതിവ്. എന്നാല്‍ പതിവുകള്‍ പലത്തവണ തിരുത്തിയ ആളാണ് മോദിയെന്നും റാം മാധവ് പറഞ്ഞു. 

click me!