'മുസ്ലീം വിഭാഗത്തെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്കും മോദിക്കും വോട്ടു ചെയ്യണം'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

By Web TeamFirst Published Apr 20, 2019, 2:44 PM IST
Highlights

മുസ്ലീം വിഭാഗത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ മോദിക്ക് വോട്ട് ചെയ്യണമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് മുസ്ലീങ്ങളുടെ ആത്മവിശ്വാസത്തെയും അവരുടെ ആചാരങ്ങളെയും തകര്‍ക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ശ്രീവാസ്തവ

ലക്നൗ: മുസ്ലീങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടു ചെയ്യണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ഉത്തര്‍പ്രദേശ് നേതാവ് രഞ്ചീത് ബഹദൂര്‍ ശ്രീവാസ്തവ. മുസ്ലീം വിഭാഗത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ മോദിക്ക് വോട്ട് ചെയ്യണമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് മുസ്ലീങ്ങളുടെ ആത്മവിശ്വാസത്തെയും അവരുടെ ആചാരങ്ങളെയും തകര്‍ക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ശ്രീവാസ്തവ തന്‍റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു 

ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ശ്രീവാസ്തവ. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ മുസ്ലീങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. മുസ്ലീം വിഭാഗത്തെ ഒട്ടാകെ നശിപ്പിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണം.

പാര്‍ട്ടി ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം  ചൈനയില്‍ നിന്നും ക്ഷൗര യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യും. ഇത് ഉപയോഗിച്ച് മുസ്ലീങ്ങളെ ക്ഷൗരം ചെയ്ത് ഹിന്ദുവാക്കുമെന്നും ശ്രീവാസ്തവ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. വോട്ട് ബിജെപിക്ക് ചെയ്തില്ലെങ്കിലുള്ള അനന്തര ഫലം നിങ്ങള്‍ അനുഭവിക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്. ഇയാളുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. 

click me!