മുഖ്യമന്ത്രിയുടെ ശൈലി തിരിച്ചടി ആയെന്ന് കരുതുന്നില്ല; പിന്തുണച്ച് കാനം രാജേന്ദ്രൻ

Published : May 28, 2019, 10:41 AM IST
മുഖ്യമന്ത്രിയുടെ ശൈലി തിരിച്ചടി ആയെന്ന് കരുതുന്നില്ല; പിന്തുണച്ച് കാനം രാജേന്ദ്രൻ

Synopsis

തോൽവിക്ക് ശബരിമല ഉൾപ്പെടെ പല വിഷയങ്ങളും ഉണ്ട്.  പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി 


ദില്ലി: മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു . തോൽവിക്ക് ശബരിമല ഉൾപ്പെടെ പല വിഷയങ്ങളും ഉണ്ട്.  പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വിശദമാക്കി. 

പിണറായിയുടെ ശൈലി ഇതാണെന്നറിഞ്ഞുകൊണ്ടാണല്ലോ മുഖ്യമന്ത്രിയാക്കിയതെന്നും കാനം ചോദിച്ചു. വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അത് കോൺഗ്രസിന്റ രാഷ്ട്രീയ പക്വത കുറവാണെന്ന് കാനം കൂട്ടിച്ചേര്‍ത്തു. ഉയർന്നു വന്ന എല്ലാ വിമർശനങ്ങളും എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍ വിശദമാക്കി. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?