ഝാർഖണ്ഡ് മുക്തി മോർച്ച സ്ഥാനാർത്ഥിക്ക് സ്വത്ത് 'പൂജ്യം'

By Web TeamFirst Published Apr 16, 2019, 3:37 PM IST
Highlights

കിഷൻ​ഗഞ്ച് ലോക്സഭാ മണ്ഡലം ജെഎംഎം സ്ഥാനാർത്ഥി ശുകൽ മുർമു ആണ് തെര‍ഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ താൻ 'ഒന്നുമില്ലാത്തവനാണെന്ന്' വ്യക്തമാക്കിയിരിക്കുന്നത്. 

ഝാർഖണ്ഡ്: ഝാർഖണ്ഡിലെ മുക്തി മോർച്ച സ്ഥാനാർത്ഥിക്ക് സ്വത്തില്ല. കിഷൻ​ഗഞ്ച് ലോക്സഭാ മണ്ഡലം ജെഎംഎം സ്ഥാനാർത്ഥി ശുകൽ മുർമു ആണ് തെര‍ഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ താൻ 'ഒന്നുമില്ലാത്തവനാണെന്ന്' വ്യക്തമാക്കിയിരിക്കുന്നത്. ബീഹാറിലെ പൂർണിയ, കിഷൻ​ഗഞ്ച്, കത്തിഹാർ, ബാങ്ക, മുങ്കർ എന്നീ മണ്ഡലങ്ങളിൽ നിന്ന് ജെഎംഎം സ്ഥാനാർത്ഥികൾ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

ബങ്കായിൽ നിന്നുള്ള രാജ് കിഷോർ പ്രസാദാണ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായിട്ടുള്ളത്. പതിനേഴ് കോടിയാണ് ഇദ്ദേഹത്തിന്റെ സ്വത്ത്. ''ശുകൽ മുർമു ആദിവാസി വിഭാ​ഗത്തിൽപെട്ട വ്യക്തിയാണ്. ​ഗോത്രവിഭാ​ഗത്തിലെ ഏറ്റവും താഴെത്തട്ടിൽ ജീവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. വളരെ പാവപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ സ്വത്ത് സീറോയാണ്.'' ജെഎംഎം സംസ്ഥാന പ്രസിഡന്റ് പ്രണവ് കുമാർ പറയുന്നു.

ജനങ്ങളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ശുകൽ മുർമു പറയുന്നു. ആദിവാസി വിഭാ​ഗങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശം കേന്ദ്രീകരിച്ചാണ് തങ്ങൾ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പ്രണവ് കുമാർ പറയുന്നു. ബങ്കായിൽ നിന്നും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ സജ്ഞീവ് കുമാർ കുനാലും തന്റെ സ്വത്ത് വിവരം സീറോ എന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 
 

click me!