ബയോപിക്കില്‍ ആരാവും രാഹുല്‍ ഗാന്ധിയുടെ നായിക? ഇതാണ് രാഹുലിന്റെ മറുപടി

Published : Apr 05, 2019, 06:09 PM ISTUpdated : Apr 05, 2019, 07:19 PM IST
ബയോപിക്കില്‍ ആരാവും രാഹുല്‍ ഗാന്ധിയുടെ നായിക?  ഇതാണ് രാഹുലിന്റെ മറുപടി

Synopsis

കേരളത്തിലെ മലയോര നഗരത്തിലെ ഭക്ഷണം സംബന്ധിച്ചുള്ള അഭിപ്രായം അരാഞ്ഞപ്പോൾ വയനാട്ടിലെ ഭക്ഷണത്തിന് അല്‍പ്പം എരിവ് കൂടുതലാണെന്നും പക്ഷേ താന്‍ അതുമായി  ഇണങ്ങിയെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

പൂനെ: സിനിമയിൽ ഇപ്പോൾ ബയോപിക്കുകളുടെ കാലമാണ്. താങ്കളെ വെച്ച് ഒരു സിനിമ എടുത്താൽ ആരെ നായികയാക്കുമെന്ന വിദ്യാർഥികളുടെ ​ചോദ്യത്തിന് രാഹുൽ ​ഗാന്ധി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. 

'ഞാന്‍ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്' എന്നായിരുന്നു വിദ്യാർത്ഥികളുടെ ചോദ്യത്തിന് രാഹുൽ നൽകിയ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂനെയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് കോൺ​ഗ്രസ് അധ്യക്ഷന് നേരെ ഈ ചോദ്യം ഉയർന്നത്. 

കഴിഞ്ഞ വർഷം വിവാഹത്തെ പറ്റി ഹൈദരാബാദിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ കോൺ​ഗ്രസ് പാർട്ടിയെയാണ് വിവാഹം കഴിച്ചതെന്നായിരുന്നു രാഹുലിന്റെ മറുപടി. 'എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍' എന്ന് സഹോദരി പ്രിയങ്കയുടെ ട്വീറ്റിനെ കുറിച്ചും രാഹുലിന് നേരെ ചോദ്യമുയര്‍ന്നു. തനിക്ക് ലഭിച്ച ആ ധൈര്യം അനുഭവങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചതാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

സത്യം അംഗീകരിച്ച് അതിനെ നേരിടുമ്പോള്‍ ധൈര്യമുണ്ടാകുമെന്നും എന്നാൽ നുണ വിശ്വസിക്കുമ്പോഴാണ് ഭയം തോന്നുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രിയങ്കയാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ മലയോര നഗരത്തിലെ ഭക്ഷണം സംബന്ധിച്ചുള്ള അഭിപ്രായം അരാഞ്ഞപ്പോൾ വയനാട്ടിലെ ഭക്ഷണത്തിന് അല്‍പ്പം എരിവ് കൂടുതലാണെന്നും പക്ഷേ താന്‍ അതുമായി  ഇണങ്ങിയെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?