കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക വൈകില്ലെന്ന് കെ സി വേണുഗോപാൽ

Published : Mar 10, 2019, 09:29 PM ISTUpdated : Mar 10, 2019, 09:33 PM IST
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക വൈകില്ലെന്ന് കെ സി വേണുഗോപാൽ

Synopsis

ഇന്ത്യയിലൊട്ടാകെ ബിജെപിയാണ് കോൺഗ്രസിന്‍റെ എതിരാളി. പക്ഷേ കേരളത്തിലെ ബിജെപിയെ കാര്യമാക്കുന്നില്ലെന്നും ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ദില്ലി: കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടിക വേഗത്തിൽ പൂർത്തിയാക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നാളെ സ്ക്രീനിംഗ് കമ്മിറ്റിയിൽ പങ്കെടുക്കാൻ കേരളത്തിലെ നേതാക്കൾ ദില്ലിയിലെത്തുന്നുണ്ടെന്നും തീരുമാനം വൈകില്ലെന്നും കെസി വേണുഗോപാൽ ന്യൂസ് അവറിൽ പറഞ്ഞു.

നാളെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ദില്ലിയിലെത്തും. അവരുമായി സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച് പ്രാധമിക ചർച്ച നടത്തിയതിന് ശേഷം അവസാന പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. അവിടെയും തീരുമാനം വൈകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു . ഇന്ത്യയിലൊട്ടാകെ ബിജെപിയാണ് കോൺഗ്രസിന്‍റെ എതിരാളി. പക്ഷേ കേരളത്തിലെ ബിജെപിയെ കാര്യമാക്കുന്നില്ലെന്നും ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?