
വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മുന്നേറുന്നു. 110251 ലീഡ് നിലനിര്‍ത്തിയാണ് മുരളീധരന്‍ മുന്നേറുന്നത്. 20 ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 99927 വോട്ട് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നേടാൻ കഴിഞ്ഞത്.
ആകെ 18.80 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ വടകരയിൽ 4777 വോട്ടിന്റെ മുൻതൂക്കമാണ് കെ മുരളീധരനുള്ളത്. ഇദ്ദേഹത്തിന് 96000 വോട്ടാണ് ലഭിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി ബഹുദൂരം പിന്നിലാണ്. ആകെ 13590 വോട്ടാണ് ബിജെപിയുടെ ഇതുവരെയുള്ള നേട്ടം.