വടകരയില്‍ കെ മുരളീധരന് ആവേശോജ്വല സ്വീകരണം

Published : Mar 21, 2019, 07:32 PM ISTUpdated : Mar 21, 2019, 07:50 PM IST
വടകരയില്‍ കെ മുരളീധരന് ആവേശോജ്വല സ്വീകരണം

Synopsis

നിലവില്‍ വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ മുരളീധരന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വടകര മണ്ഡലത്തിലെത്തുകയാണ്. 

വടകര: ആരാകണം സ്ഥാനാര്‍ത്ഥിയെന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഐക്യകണ്ഠേന തെരഞ്ഞെടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വടകര മണ്ഡലത്തില്‍ വമ്പന്‍ സ്വീകരണം. വൈകീട്ടോടെയാണ് മുരളീധരന്‍ വടകരയില്‍ ട്രെയിന്‍ ഇറങ്ങിയത്.

വലിയ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. മുരളീധരന് പുറമെ മുസ്ലീം ലീംഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ വടകരയിലെ പ്രചാരണ യോഗത്തിന് എത്തിയിട്ടുണ്ട്.

നിലവില്‍ വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ മുരളീധരന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വടകര മണ്ഡലത്തിലെത്തുകയാണ്. പി ജയരാജനാണ് വടകരയില്‍ മുരളീധരന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി.

മുരളീധരന്‍ പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സിപിഎം ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രചാരണം ആരംഭിക്കും മുമ്പ് തന്നെ ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള വാക് പോരുകള്‍ തുടങ്ങിയിരുന്നു. 

കോ ലീ ബി സഖ്യം ആവര്‍ത്തിക്കുന്നുവെന്നാണ് ജയരാജന്‍റെയും കോടിയേരിയുടെയും ആരോപണം. എന്നാല്‍ കോലീബി അല്ല, മാര്‍ക്സിസ്റ്റ് - ബിജെപി സഖ്യമാണെന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?