
തിരുവനന്തപുരം: കുമ്മനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കാൻ കുമ്മനത്തിന് അർഹതയില്ല. വിശ്വാസം സംരക്ഷിക്കാനായി വിശ്വാസികൾ തെരുവിൽ ഇറങ്ങിയപ്പോൾ മിസോറമിൽ ഗവർണർ ആയിരുന്നു സുഖിച്ചയാളാണ് കുമ്മനം രാജശേഖരനെന്നും കെ മുരളീധരൻ പറഞ്ഞു.
ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാവമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ബിജെപിയ്ക്ക് ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ നിയമ നിർമാണം നടത്തുമായിരുന്നെന്നും കെ മുരളീധരൻ പറഞ്ഞു.