'എതിർകക്ഷികൾ വൻ സ്വാധീനമുള്ളവര്‍, സാക്ഷികളുടെ വിലാസം കണ്ടെത്താനായില്ല'; തെരഞ്ഞെടുപ്പ് കേസിനില്ല: സുരേന്ദ്രൻ

By Web TeamFirst Published Mar 6, 2019, 6:13 PM IST
Highlights

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിയമനടപടി തുടങ്ങിയത്

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിന്മാറുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. എതിർകക്ഷികൾ വൻ സ്വാധീനമുള്ളവരാണെന്നും, അതിനാൽ സാക്ഷികളുടെ വിലാസം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഹർജിയിൽ കെ സുരേന്ദ്രൻ പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിയമനടപടി തുടങ്ങിയത്. മരിച്ചവരുടെയും, വിദേശത്തായിരുന്നവരുടെയും പേരിൽ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ സാക്ഷികളെ കോടതിയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.അബ്ദുൽ റസാഖിനെ മരണത്തോടെ കേസ് അനന്തമായി നീളുന്നതിനിടെയാണ് കെ സുരേന്ദ്രന്‍റെ പിന്മാറ്റം.

click me!