പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

By Web TeamFirst Published Mar 23, 2019, 4:12 PM IST
Highlights

 വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 

ദില്ലി: അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു എന്നാല്‍ ഇതില്‍ പത്തനംതിട്ട സീറ്റിനെ കുറിച്ച് പരാമര്‍ശം ഇല്ലായിരുന്നു. 

എന്നാല്‍ വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം തൃശ്ശൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന. മത്സരിക്കണമെങ്കില്‍ രാജ്യസഭാ സീറ്റടക്കം ചില ഉപാധികള്‍ തുഷാര്‍ മുന്നോട്ട് വച്ചതായാണ് സൂചന. 

BJP releases list of 11 candidates (6 Telangana, 3 Uttar Pradesh and 1 each for Kerala and West Bengal) for the upcoming Lok Sabha elections. pic.twitter.com/6p9w79ZT8A

— ANI (@ANI)
click me!