പത്തനംതിട്ടയില്‍ സുരേന്ദ്രന് ലീഡ്; കാസര്‍കോട് ബിജെപി രണ്ടാമത്

By Web TeamFirst Published May 23, 2019, 9:13 AM IST
Highlights

ഇടത് കോട്ടയായ കാസര്‍ഗോഡ് അപ്രതീക്ഷിത ലീഡ് നില. നാലായിരം വോട്ടിന്‍റെ ലീഡ് പിടിച്ച് ഉണ്ണിത്താന്‍, രണ്ടാം സ്ഥാനത്ത് ബിജെപി 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തിന്‍റെ സൂടചകളാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ 18 സീറ്റുകളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ബിജെപിയുടെ കെ.സുരേന്ദ്രന്‍ ലീഡ് ചെയ്യുകയാണ്. 

വയനാട്ടില്‍ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡാണ് നിലനിര്‍ത്തുന്നത്. ഇടതുകോട്ടയായ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, വടകര, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് പിടിച്ചു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സതീഷ് ചന്ദ്രന്‍ മൂന്നാം സ്ഥാനത്താണുള്ളത്. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടില്‍ ലീഡ് പിടിച്ച കുമ്മനം രാജേശഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

click me!