ആത്മവിശ്വാസം നൂറ് ശതമാനം; ഇടതിനും വലതിനും പരാജയ ഭീതി: കെ സുരേന്ദ്രൻ

By Web TeamFirst Published Apr 22, 2019, 10:18 AM IST
Highlights

മ്ലേച്ഛമായ വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും ജാതി അധിക്ഷേപങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്കെതിരെ ഉണ്ടായത്. എന്നാൽ പത്തനംതിട്ടയിൽ നിന്ന് വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് കെ സുരേന്ദ്രൻ.

പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തിലെ തന്‍റെ വിജയത്തിൽ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഇടത്, വലത് മുന്നണികൾ പരാജയഭീതിയിലാണ്. ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്‍റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സിപിഎം പ്രവർത്തകർ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോൾ എതിരാളികൾ അക്രമത്തിന്‍റെ വഴിയിലാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

മ്ലേച്ഛമായ വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും ജാതി അധിക്ഷേപങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്കെതിരെ ഉണ്ടായത്. എന്നാൽ പത്തനംതിട്ടയിൽ നിന്ന് വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു. നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രചാരണത്തിനിടെ കാണാതെ വിട്ടുപോയവരെ കാണണം. എല്ലാ മണ്ഡലങ്ങളിലും ഇന്ന് ഒരു ഓട്ടപ്രതിക്ഷിണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

click me!