കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി

Published : Mar 10, 2019, 06:23 PM ISTUpdated : Mar 10, 2019, 06:31 PM IST
കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം  പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി

Synopsis

കമല്‍ഹാസന്‍ മക്കൾ നീതി മയ്യം പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് അനുവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമൽ ഹാസന്‍.

ചെന്നൈ: കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് അനുവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമൽ ഹാസന്‍ പ്രതികരിച്ചു.

മക്കൾ നീതി മയ്യം സ്ഥാനാർത്ഥികൾക്ക് പൊതുചിഹ്നം അനുവദിക്കണമെന്ന് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ഒരു സഖ്യത്തിന്‍റേയും ഭാഗമാകാതെ തമിഴ്നാട്ടിലെ 39 സീറ്റുകളിലും മക്കൾ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ചിഹ്നം അനുവദിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയുണ്ടെന്നും തമിഴ്നാട് രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും പുതുവെളിച്ചം കൊണ്ടു വരുമെന്നും കമൽഹാസൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?