വീണാലും ഉയർത്തെഴുന്നേറ്റ് വന്ന് വീണ്ടും പൊരുതണം, തീർച്ചയായും വിജയിക്കും- കനയ്യ കുമാർ

By Web TeamFirst Published May 25, 2019, 9:24 AM IST
Highlights

'തെരഞ്ഞെടുപ്പിൽ പരാജയങ്ങൾ ഉണ്ടായേക്കാം. എന്നാൽ യുദ്ധം അങ്ങനെയല്ല. അതൊരിക്കലും ജീവിതത്തിന് വേണ്ടി വളഞ്ഞ് കൊടുക്കില്ല. സന്തോഷത്തിന് വേണ്ടിയാകണം എല്ലാവരും ചുവടുവയ്ക്കേണ്ടത്. ചിലപ്പോൾ വീണുപോകാം. എന്നാലും പോരാടണം. തീർച്ചയായും വിജയിക്കും'- കനയ്യ കുറിച്ചു. 

ബെ​ഗുസരായി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തോട് പ്രതികരിച്ച് ബെ​ഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി ആയിരുന്ന കനയ്യ കുമാർ. ട്വിറ്ററിലൂടെയായിരുന്നു കനയ്യയുടെ പ്രതികരണം. വീണാലും  ഉയർത്തെഴുന്നേറ്റ് വന്ന് വീണ്ടും പൊരുതണമെന്നും വിജയം സുനിശ്ചിതമാകുമെന്നും കനയ്യ കുമാർ ട്വിറ്ററിൽ കുറിച്ചു.

'തെരഞ്ഞെടുപ്പിൽ പരാജയങ്ങൾ ഉണ്ടായേക്കാം. എന്നാൽ യുദ്ധം അങ്ങനെയല്ല. അതൊരിക്കലും ജീവിതത്തിന് വേണ്ടി വളഞ്ഞ് കൊടുക്കില്ല. സന്തോഷത്തിന് വേണ്ടിയാകണം എല്ലാവരും ചുവടുവയ്ക്കേണ്ടത്. ചിലപ്പോൾ വീണുപോകാം. എന്നാലും പോരാടണം. തീർച്ചയായും വിജയിക്കും'- കനയ്യ കുറിച്ചു. 

ബെ​ഗുസരായിയിൽ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ് 692193 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്തെത്തിയ കനയ്യ കുമാറിന് 269976വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ള‌ു. 198233 വോട്ട് നേടിയ ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

चुनाव हारे हैं, जंग नहीं
हारे हैं, झुके नहीं
ज़िंदगी के लिए
सबकी ख़ुशी के लिए
चलेंगे-गिरेंगे, फिर उठेंगे
लड़ेंगे, जीतेंगे।

— Kanhaiya Kumar (@kanhaiyakumar)
click me!