കാസർകോട് കള്ളവോട്ട്; പ്രശ്‍‍നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ നാളെ പരിശോധിക്കും

Published : May 04, 2019, 10:25 PM ISTUpdated : May 04, 2019, 10:29 PM IST
കാസർകോട് കള്ളവോട്ട്; പ്രശ്‍‍നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ നാളെ പരിശോധിക്കും

Synopsis

കാസർകോട് കളക്ടറേറ്റ് കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതലായിരിക്കും പരിശോധന ആരംഭിക്കുക. വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. 

കാസർകോട്: കാസർകോട്ടെ പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ നാളെ പരിശോധിക്കും. കള്ളവോട്ട് പരാതിയെ തുടർന്നാണ് നടപടി. വെബ്സ്ട്രീമിംഗ് ദൃശ്യങ്ങളാണ് ജില്ലാ കളക്ടർ പരിശോധിക്കുന്നത്. തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരമാണ് പരിശോധന. 43 പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുക.

പരിശോധനക്ക് ബൂത്ത് ലെവൽ ഓഫീസർമാരോട് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെബ് സ്ട്രീമിംഗ് നടത്തിയവരും ഹാജരാകണമെന്നാണ് നിർദ്ദേശം. കാസർകോട് കളക്ടറേറ്റ് കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതലായിരിക്കും പരിശോധന ആരംഭിക്കുക. വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൂടുതൽ കള്ളവോട്ടുകൾ പരിശോധനയിൽ പിടിക്കപ്പെടാനും സാധ്യതയുണ്ട്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?