വയനാട്ടിൽ ഇടതുപക്ഷത്തിന്‍റെ ശക്തി രാഹുൽ അറിയാൻ പോകുന്നതേയുള്ളു: പിണറായി വിജയൻ

Published : Apr 09, 2019, 11:50 AM ISTUpdated : Apr 09, 2019, 12:03 PM IST
വയനാട്ടിൽ ഇടതുപക്ഷത്തിന്‍റെ ശക്തി രാഹുൽ അറിയാൻ പോകുന്നതേയുള്ളു: പിണറായി വിജയൻ

Synopsis

ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യേണ്ടിവരുന്ന ഗതികേടിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെന്നും ഇവർക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു,

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ കേരളത്തിലേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും വയനാട്ടിൽ ഇടതുപക്ഷത്തിന്‍റെ കരുത്ത് രാഹുൽ അറിയാൻ പോകുന്നതേയുള്ളുവെന്നും പിണറായി വിജയൻ പറഞ്ഞു. 

കേരളത്തിൽ ജനവിധി തേടുന്ന 20 സ്ഥാനാർത്ഥികളിൽ ഒരാ‌ൾ മാത്രമാണ് രാഹുൽ. അദ്ദേഹം ഇവിടെ മത്സരിക്കുന്നുണ്ടെന്ന് കരുതി കേരളത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകാൻ പോകുന്നില്ലെന്ന് പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു

ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസിലെ പ്രധാനിയായ സ്ഥാനാർത്ഥി പരസ്യം ചെയ്തത് കണ്ടു. ഇങ്ങനെ പരസ്യം ചെയ്യേണ്ടിവരുന്ന കോൺഗ്രസിന് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ സുധാകരന്‍റെ പ്രചാരണ വീഡിയോക്കെതിരയാണ് മുഖ്യമന്ത്രിയുടെ പരിഹാസം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കെ സുധാകരന്‍റെ പ്രചാരണത്തിനായി ഇറക്കിയ വീഡിയോ വലിയ ചർച്ചയായിരുന്നു 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?