കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക;നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

By Web TeamFirst Published Mar 10, 2019, 6:50 AM IST
Highlights

എറണാകുളത്ത് കെ.വി. തോമസിന് പുറമേ ഹൈബി ഈഡന്‍റെ പേരും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് പുറമേ പി.ജെ. കുര്യൻ, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകളുമാണ് പട്ടികയിൽ ഉള്ളത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാപട്ടികയുമായി നേതാക്കൾ ഇന്ന് ദില്ലിക്ക് പോകും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്‍റ് എന്നിവരാണ് ദില്ലിക്ക് പോവുന്നത്. പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ ഒരു പേര് മാത്രമേ പട്ടികയിലുള്ളൂ.

എറണാകുളത്ത് കെ.വി. തോമസിന് പുറമേ ഹൈബി ഈഡന്‍റെ പേരും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് പുറമേ പി.ജെ. കുര്യൻ, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകളുമാണ് പട്ടികയിൽ ഉള്ളത്. നാളെ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകി തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

മുൻ കെപിസിസി പ്രസിഡന്‍റുമാരെയും വി ഡി സതീശനെയും പ്രത്യേകമായി ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിച്ചിട്ടുണ്ട്. 15നകം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത.

click me!