'എല്‍‍ഡിഎഫിനും യു‍ഡിഎഫിനും പഴയ വോട്ടുണ്ടാകില്ല'; ജനം എൻഡിഎക്ക് ഒപ്പമെന്ന് ശ്രീധരൻ പിള്ള

Published : May 14, 2019, 06:11 PM ISTUpdated : May 14, 2019, 06:37 PM IST
'എല്‍‍ഡിഎഫിനും യു‍ഡിഎഫിനും പഴയ വോട്ടുണ്ടാകില്ല'; ജനം എൻഡിഎക്ക് ഒപ്പമെന്ന് ശ്രീധരൻ പിള്ള

Synopsis

ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോൺഗ്രസ്. കോൺഗ്രസുമായി ചങ്ങാത്തത്തിന് പോയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വട്ടപ്പൂജ്യമായെന്ന് ശ്രീധരൻ പിള്ള

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികൾക്കും മുൻ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള.  2014ലെ വോട്ട് എൽഡിഎഫിനും യുഡിഎഫിനും കിട്ടില്ല. ജനങ്ങൾ എൻ ഡി എയ്ക്കൊപ്പമാണെന്നും പിഎസ് ശ്രീധരൻ പിള്ള കോഴിക്കോട്ട് പറഞ്ഞു.

യുക്തിഭദ്രമായി കാര്യങ്ങളെ വിലയിരുത്താൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല. ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോൺഗ്രസ്. കോൺഗ്രസുമായി ചങ്ങാത്തത്തിന് പോയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വട്ടപ്പൂജ്യമായെന്നും പിഎസ് ശ്രീധരൻ പിള്ള ആക്ഷേപിച്ചു.

തൃശൂരിൽ സുരേഷ് ഗോപിയുടെ വരവോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞെന്ന ടി എൻ പ്രതാപന്‍റെ പ്രസ്താവനയെ കുറിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്താണ് പറയാനുള്ളതെന്നും പിഎസ് ശ്രീധരൻ പിള്ള ചോദിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?