ഒറ്റ ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥികളാകും; കാസര്‍കോട് കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് കോടിയേരി

Published : Mar 01, 2019, 10:59 AM IST
ഒറ്റ ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥികളാകും;  കാസര്‍കോട് കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് കോടിയേരി

Synopsis

കാര്‍സര്‍കോട് കൊലപാതകത്തിൽ നിര്‍ദാക്ഷിണ്യം നടപടി വേണം. ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും കോടിയേരി 

കൊച്ചി: ഒരേ ഒരു ദിവസത്തെ ചര്‍ച്ച കൊണ്ട് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് വിഭജനത്തൽ നിലവിൽ എൽഡിഎഫിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.

പുതുതായി മുന്നണിയിൽ എത്തിയവർക്ക് സീറ്റ് ഉണ്ടാകുമോ എന്ന് ചർച്ച നടത്താതെ പറയാനാകില്ല. എറണാകുളം മണ്ഡലത്തിൽ അടക്കം സ്ഥാനാർത്ഥികൾക്ക് ക്ഷാമം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു. 

കാസർഗോഡ് കൊലപാതകം അപലപനീയം തന്നെയാണ്. ഇരട്ടക്കൊലപാതക കേസിൽ നിർദാക്ഷിണ്യം നടപടി വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാസര്‍കോട്ടെ കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തെരഞ്ഞെടുപ്പിന് വിഷയമാകില്ലെന്നും കോടിയേരി പ്രതികരിച്ചു
 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?