
കൊല്ലം: പരമ്പരാഗതമായി ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ് നില്‍ക്കുന്നത്. ആര്‍ എസ് പിയുടെ ജനകീയ നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ കഴിഞ്ഞ തവണ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ വീഴ്ത്തിയാണ് കൊല്ലത്ത് നിന്ന് പാര്‍ലമെന്‍റിലേക്ക് വണ്ടി കയറിയത്. പിണറായിയുടെ പരനാറി പ്രയോഗമടക്കം ചര്‍ച്ചയായ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ എന്‍ ബാലഗോപാലിനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നിക്കത്തിലാണ് ഇടതുപക്ഷം.
എന്നാല്‍ പ്രേമചന്ദ്രന്‍റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി നിലം തൊടില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് എ ഇസഡ് അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. കൊല്ലത്ത് കൂറ്റൻ ലീഡുമായി പ്രേമചന്ദ്രൻ തന്നെ ലോക്സഭയിലേക്ക് പോകുമെന്നാണ് അഭിപ്രായ സർവേ ഫലം.
44 ശതമാനം പേരാണ് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് 32 ശതമാനം പേരാണ് ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 16 ശതമാനം പേരാണ് എൻഡിഎ സ്ഥാനാർത്ഥി സാബു ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.