ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഈ ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്ന തരം ഇടിമിന്നലുകളാണ് ഉണ്ടാവുക. അതിനാൽ തന്നെ പൊതുജനങ്ങൾ ഇനി പറയുന്ന മുൻകരുതൽ സ്വീകരിക്കണം.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന നാളെ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.
ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഈ ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്ന തരം ഇടിമിന്നലുകളാണ് ഉണ്ടാവുക. അതിനാൽ തന്നെ പൊതുജനങ്ങൾ ഇനി പറയുന്ന മുൻകരുതൽ സ്വീകരിക്കണം.
വോട്ടെടുപ്പ് ദിവസം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്താണ് ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുള്ളത്.