അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 59 മണ്ഡലങ്ങളില്‍ നാളെ പോളിംഗ്

By Web TeamFirst Published May 18, 2019, 6:03 AM IST
Highlights

പശ്ചിമബംഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക.

ദില്ലി: ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ. 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. 

പശ്ചിമബംഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകിട്ട് പുറത്തു വരും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് ക്ഷേത്രം സന്ദർശിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. നാളെ ബദരിനാഥിലും പ്രധാനമന്ത്രി എത്തുന്നുണ്ട്. ബിജെപി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് ഇന്നലെ മോദി അവകാശപ്പെട്ടിരുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!