വ്യക്തിപരമായ ആക്ഷേപത്തിനില്ല, എന്തിന് ആര്‍എസ്പി ഇടതുമുന്നണി വിട്ടുവെന്ന് ജനങ്ങള്‍ക്ക് അറിയാം: കെ എന്‍ ബാലഗോപാല്‍

Published : Mar 18, 2019, 06:53 PM ISTUpdated : Mar 18, 2019, 11:35 PM IST
വ്യക്തിപരമായ ആക്ഷേപത്തിനില്ല, എന്തിന് ആര്‍എസ്പി ഇടതുമുന്നണി വിട്ടുവെന്ന് ജനങ്ങള്‍ക്ക് അറിയാം: കെ എന്‍  ബാലഗോപാല്‍

Synopsis

'ഇടതുപക്ഷത്തിന് ഒപ്പം നിന്ന ആര്‍എസ്‍പി യാതൊരു കാരണവുമില്ലാതെ മുന്നണി വിട്ടുപോയത്  വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആളുകള്‍ക്ക് അറിയാം' - എന്‍ കെ പ്രേമചന്ദ്രന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‍സ്പ്രസില്‍ കെ എന്‍ ബാലഗോപാല്‍

കൊല്ലം: ആരെയും വ്യക്തിപരമായി ആക്ഷേപിക്കാനില്ലെന്ന് കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എൻ ബാലഗോപാല്‍. തന്‍റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ആരോപണം പറയാനില്ലാത്തതിനാലാണ് വ്യക്തിപരമായി ആക്ഷേപിക്കുന്നതെന്ന പ്രേമചന്ദ്രന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു  ബാലഗോപാല്‍. 

ഇടതുപക്ഷത്തിന് ഒപ്പം നിന്ന ആളുകള്‍ എന്തുകൊണ്ട് മുന്നണി വിട്ടു പോയി എന്ന കാര്യങ്ങള്‍ ആളുകള്‍ നോക്കിയിരിക്കുകയാണ്. യാതൊരു കാരണവുമില്ലാതെ അവര്‍ മുന്നണി വിട്ടുപോയത്  വ്യക്തി പരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആളുകള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ആര്‍എസ്പിയിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ഇടതുമുന്നണിയിലേക്ക് വന്നിട്ടുണ്ട്. അവരെയൊക്കെ സ്വീകരിച്ചിട്ടുമുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി. 

ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയത്തെ ശക്കിപ്പെടുത്താന്‍ ശ്രമിക്കാതെ മറ്റൊരു സമീപനം എടുക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. 

പ്രൊഡ്യൂസര്‍: ഷെറിന്‍ വില്‍സണ്‍

ക്യാമറ:  ബിജു ചെറുകുന്നം

അവതരണം : കിഷോര്‍ കുമാര്‍

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?